
സെംനാൻ: വടക്കൻ ഇറാനിലെ സെംനാൻ പ്രദേശത്ത് ഭൂചലനമുണ്ടായി(Earthquake). 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ പ്രദേശത്ത് നാശനഷ്ടം ഉണ്ടായതായാണ് വിവരം. ഇറാനിൽ സാധാരണയായി ഒരു വർഷം 2,100 ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഇറാന്റെ സൈന്യം നടത്തുന്ന സെംനാൻ ബഹിരാകാശ കേന്ദ്രവും സെംനാൻ മിസൈൽ സമുച്ചയവും ഈ പ്രദേശത്ത് ആയതിനാൽ ആശങ്ക നിലനില്കുനുണ്ട്.