
നെമുറോ: ജപ്പാനിൽ ഭൂചലനം അനുഭവപെട്ടു. നെമുറോ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്(Earthquake). റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഇന്നലെ രാത്രി 10 മണിയോടെയാണ് അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 14.9 കിലോമീറ്റർ താഴ്ചയിലാണ്. ഭൂകമ്പത്തെ തുടർന്ന് ഹോങ്കോംഗ് എയർലൈൻസ് ദക്ഷിണ ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. അതേസമയം ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോഉണ്ടായതായി റിപ്പോർട്ടുകളില്ല. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.