
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ സുലവേസി മേഖലയിൽ ഭൂചലനം(Earthquake). മിനാഹസ്സ പെനിൻസുലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 147 കിലോമീറ്റർ ആഴത്തിലാണ്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകൽ നൽകിയിട്ടില്ലെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.
അതേസമയം ബുധനാഴ്ച രാവിലെയും ഇന്തോനേഷ്യയിലെ സെറാമിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൗമോപരിതലത്തിൽ നിന്നും 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആഴം കുറഞ്ഞുള്ള ചലനങ്ങൾ അപകടകരമാണ്.