
ഗിനിയ: ഈസ്റ്റ് ന്യൂ ബ്രിട്ടനിൽ ഭൂചലനം(Earthquake). പാപുവ ന്യൂ ഗിനിയയിലെ കൊക്കോപോയ്ക്ക് സമീപമാണ് ഭൂചനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഉണ്ടായത്.
ആഗസ്റ്റ് 8 വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.34 നായിരുന്നു ഭൂകമ്പ അനുഭവപ്പെട്ടത്. ഭൗമോപരിതലത്തിൽ നിന്നും 58 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു