
കാലിഫോർണിയ: കാലിഫോർണിയയിലെ കോൺട്രാ കോസ്റ്റ കൗണ്ടിയിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ക്ലേയ്‌ടണിന് ഏകദേശം 4.8 മൈൽ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ആന്റിയോക്ക്, പിറ്റ്‌സ്‌ബർഗ്, ബ്രെന്റ്‌വുഡ് എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.