
ലാൻസൗ : വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ ഭൂചലനമുണ്ടായി(Earthquake). ഡിങ്‌സി സിറ്റിയിലെ ലോങ്‌സി കൗണ്ടിയിൽ ഇന്ന് പുലർച്ചെ 5.49 നാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ്.
അതേസമയം ഭൂചലനത്തെ തുടർന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.