earthquake

ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി | Earthquake

തിങ്കളാഴ്ച പുലർച്ചെ 5.13 നാണ് ഭൂചലനം അനുഭവപെട്ടത്.
Published on

സിൻജിയാങ്: ചൈനയിലെ സിൻജിയാങ് മേഖലയിൽ ഭൂകമ്പം അനുഭവപെട്ടു(Earthquake). റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 5.13 നാണ് ഭൂചലനം അനുഭവപെട്ടത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 50 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

അതേസമയം ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Times Kerala
timeskerala.com