
ശ്രീവിജയപുരം: ആൻഡമാനിൽ ഭൂചലനം(Earthquake). ഇന്ന് രാവിലെയാണ് ആൻഡമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ആൻഡമാൻ കടലിന്റെ മധ്യഭാഗത്ത് നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ്.
ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. അതേസമയം ജൂലൈ 13 നും ആൻഡമാൻ കടലിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപെട്ടിരുന്നു.