ന്യൂസിലാന്‍ഡ് : ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡില്‍ ചൊവ്വാഴ്ച 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. സൗത്ത്ലാന്‍ഡ്, ഫിയോര്‍ഡ്ലാന്‍ഡ് മേഖലകളിലെ നിവാസികള്‍ ബീച്ചുകളില്‍ നിന്നും സമുദ്ര പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് രാജ്യത്തെ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ശക്തമായതും അസാധാരണവുമായ പ്രവാഹങ്ങള്‍ അപകടകരമാകുമെന്ന് അവര്‍ പറഞ്ഞു.
ന്യൂസിലന്‍ഡിന്റെ ഉപ-അന്റാര്‍ട്ടിക്ക് ദ്വീപുകളുടെ വടക്കേ അറ്റത്തുള്ള സ്‌നേഴ്സ് ദ്വീപുകള്‍ക്ക് ഏകദേശം 160 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറായി 33 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ജിയോനെറ്റ് പറഞ്ഞു.
നേരത്തെ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തീവ്രത 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രധാന ഭൂപ്രദേശത്തിനോ ദ്വീപുകള്‍ക്കോ പ്രദേശങ്ങള്‍ക്കോ സുനാമി ഭീഷണിയില്ലെന്ന് ഓസ്ട്രേലിയയുടെ ദേശീയ കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.
4,700ലധികം ആളുകള്‍ക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി സര്‍ക്കാര്‍ ഭൂകമ്പ നിരീക്ഷകനായ ജിയോനെറ്റ് പറഞ്ഞു. വസ്തുക്കള്‍ വീഴുകയും കെട്ടിടങ്ങള്‍ ആടിയുലയുകയും ചെയ്തതായി ന്യൂസിലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.