കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 1,400 പേരുടെ മരണത്തിന് കാരണമായ വലിയ ഭൂകമ്പമുണ്ടായി 48 മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും ഭൂചലനം. ഞായറാഴ്ച ഭൂകമ്പമുണ്ടായ സ്ഥലത്തിനടുത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയര്‍ന്നു. കുനാറിൽ മാത്രം 1,411 പേർ മരിച്ചു. 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പതിറ്റാണ്ടുകൾക്കിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്.