
ന്യൂസിലൻഡ്: ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർ ചലനങ്ങൾ ഉണ്ടായതായും ജിയോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് 13 ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 6,000 പേർക്ക് ഭൂചലന അനുഭവവേദ്യമായി. ഹേസ്റ്റിംഗ്സിന് 20 കിലോമീറ്റർ തെക്ക്, ഹോക്സ് ബേ മേഖലയിൽ ഭൗമോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ആളപായമോ നാഷനഷ്ട്ങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.