
ഇസ്താംബൂൾ: തുർക്കിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.19 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്(Earthquake). തുടർന്ന് 4.6 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. ഇസ്താംബൂളിൽ ഏകദേശം 200 കിലോമീറ്റർ അകലെ വരെ ഭൂചലനം അനുഭവപെട്ടതായാണ് വിവരം.
ഞായറാഴ്ച രാത്രി 7:53 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. പൗരന്മാരോട് ഭൂചലനത്തെ തുടർന്ന് തകർന്ന കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് തുർക്കിയിലെ എ.എഫ്.എ.ഡി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.