കൊളംബോ: തകർക്കപ്പെട്ട ഇറാനിയൻ യുദ്ധക്കപ്പൽ ‘ഐറിസ് ദേന’യിലെ നാവികരെ ഇറാനിലേക്ക് മടക്കി അയക്കരുതെന്ന കർശന നിർദ്ദേശവുമായി അമേരിക്ക. കപ്പൽ തകർന്നതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയ നാവികരുടെ കാര്യത്തിലാണ് ഇപ്പോൾ പുതിയ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.(Don’t send IRIS Dena sailors to Iran, US pressure on Sri Lanka)
രക്ഷപ്പെടുത്തിയ നാവികരെ ഉടൻ ഇറാനിലേക്ക് അയക്കുന്നത് ജീവന് ഭീഷണിയാണെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് അവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അമേരിക്ക ശ്രീലങ്കയോട് ആവശ്യപ്പെട്ടു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ നാവികർ തിരിച്ചെത്തുന്നത് അപകടമാണെന്ന് വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ഇറാനുമായുള്ള ദീർഘകാല നയതന്ത്ര ബന്ധം നിലനിർത്തുന്നതിനൊപ്പം തന്നെ ലോകശക്തിയായ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുന്നതും ശ്രീലങ്കയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കൊച്ചിയിൽ അഭയം തേടിയ ‘ഐ.ആർ.എസ് ലാവൻ’ എന്ന കപ്പലിന് ഇന്ത്യ സുരക്ഷയൊരുക്കുന്നതിനിടെയാണ് ഈ സംഭവം.

