വാഷിങ്ടൻ : ഹമാസിനെ നശിപ്പിച്ചാൽ മാത്രമേ ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാൻ കഴിയൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ താൻ അവസാനിപ്പിച്ചെന്ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ്പ് അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം.ഹമാസിന്റെ നാശം എത്രയും വേഗം സംഭവിക്കുന്നുവോ അത്രയും വിജയസാധ്യത കൂടുതലാണ്.
ഓര്‍ക്കുക, ചര്‍ച്ചകള്‍ നടത്തി നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്കും (അമേരിക്കയിലേക്കും) വിട്ടയച്ചത് ഞാനാണ്. വെറും ആറുമാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങളെ തകർത്തത് ഞാനാണ്. ജയിക്കാൻ വേണ്ടി കളിക്കുക, അല്ലെങ്കിൽ കളിക്കാതിരിക്കുക.ഈ വിഷയത്തില്‍ നിങ്ങള്‍ നല്‍കിയ ശ്രദ്ധയ്ക്ക് നന്ദി. 12 ദിവസം നീണ്ട ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് അദ്ദേഹം ട്രൂത്തിൽ കുറിച്ചു.