ചാർലി കർക്കിന്റെ കൊലപാതകിയെ പിടികൂടി ; വെളിപ്പെടുത്തലുമായി ഡോണൾഡ് ട്രംപ് |donald trump

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്നു കിര്‍ക്ക്.
donald trump
Published on

വാഷിങ്ടൻ : വലതുപക്ഷ ആക്ടിവിസ്റ്റ് ചാർലി കർക്കിന്റെ (31) കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അറസ്റ്റിനെ കുറിച്ചുള്ള സൂചന നൽകിയത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്നു കിര്‍ക്ക്. അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തെന്നാണ് ട്രംപ് സ്ഥിരീകരിക്കുന്നത്. കിർക്കിനു നേരെ വെടിയുതിർത്തതിനു ശേഷം പ്രതി രക്ഷപ്പടുന്നതിന്റെ ദൃശ്യങ്ങൾ എഫ്ബിഐ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തുന്നത്.

ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് ചാർലി കിർക്കിന്റെ കഴുത്തിന് വെടിയേറ്റത്.അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ചാര്‍ളി കിര്‍ക്ക്.

Related Stories

No stories found.
Times Kerala
timeskerala.com