വാഷിങ്ടൻ : വിദേശ നിർമിത സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ 'മോഷ്ടിച്ചു' എന്ന് ട്രംപ് ആരോപിച്ചു. 'ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്' എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.
അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്ററ്റീവിനും ട്രംപ് അധികാരം നല്‍കി.ട്രംപിന്റെ തീരുമാനം നടപ്പിലായാൽ ടിക്കറ്റ് വിലയും വിതരണ ചെലവും ഇരട്ടിയാകും.അതേ സമയം, യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക് ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.