

വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ, വെനിസ്വേലയുടെ 5 കോടി ബാരൽ എണ്ണ വിൽക്കാനുള്ള പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Venezuela Oil Sale). യുഎസ് ഉപരോധം മൂലം വെനിസ്വേലയിൽ കെട്ടിക്കിടക്കുന്ന ഈ എണ്ണശേഖരം ഉടൻ തന്നെ അമേരിക്കയിലെത്തിക്കാനാണ് നീക്കം. ഇത് വിറ്റുകിട്ടുന്ന ഏകദേശം 1.9 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും വെനിസ്വേലൻ ജനതയുടെയും അമേരിക്കയുടെയും നന്മയ്ക്കായി ഇത് ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച നടന്ന 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' എന്ന സൈനിക നീക്കത്തിലൂടെയാണ് യുഎസ് പ്രത്യേക സേന മഡുറോയെ പിടികൂടിയത്. ഈ ആക്രമണത്തിൽ 75-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മഡുറോ നിലവിൽ ന്യൂയോർക്കിലെ ജയിലിലാണുള്ളത്. മഡുറോയുടെ അറസ്റ്റിന് പിന്നാലെ വെനിസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ താൽക്കാലിക പ്രസിഡന്റായി അമേരിക്ക അംഗീകരിച്ചിട്ടുണ്ട്.
സ്ഥിരത നിലനിർത്താൻ മഡുറോയുടെ വിശ്വസ്തരുമായി സഹകരിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇത് പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെ അതൃപ്തിയിലാക്കിയിട്ടുണ്ട്. വെനിസ്വേലയിലെ എണ്ണ ഖനന മേഖല പുനർനിർമ്മിക്കാൻ എക്സോൺ മൊബീൽ, ഷെവ്റോൺ തുടങ്ങിയ അമേരിക്കൻ കമ്പനികളെ സഹായിക്കുമെന്നും ട്രംപ് സൂചന നൽകി. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുടെ ഈ സൈനിക ഇടപെടലിനെ ശക്തമായി അപലപിച്ചിരിക്കുകയാണ്.
President Donald Trump has announced a plan to sell 50 million barrels of Venezuelan oil following the capture of President Nicolas Maduro in a violent U.S. military raid. The proceeds, estimated at $1.9 billion, will be controlled by the U.S. to benefit both nations. While Maduro awaits trial in New York, Washington has signaled a willingness to work with interim president Delcy Rodriguez to ensure stability and reopen the oil sector to American companies.