

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ഡൊണാൾഡ് ട്രംപ് എട്ട് തവണ യാത്ര ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു (Trump-Epstein). 1990-കളിലാണ് ഈ യാത്രകൾ നടന്നത്. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ കൂടുതൽ തവണ ട്രംപ് എപ്‌സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് 2020-ൽ ഒരു ന്യൂയോർക്ക് പ്രോസിക്യൂട്ടർ അയച്ച ഇമെയിൽ സന്ദേശത്തിലാണ് വെളിപ്പെടുത്തലുള്ളത്.
1993-നും 1996-നും ഇടയിലാണ് ട്രംപിന്റെ ഭൂരിഭാഗം യാത്രകളും നടന്നത്. ഇതിൽ നാല് യാത്രകളിൽ എപ്‌സ്റ്റീന്റെ സഹായിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും ഉണ്ടായിരുന്നു. ഒരു വിമാനയാത്രയിൽ എപ്‌സ്റ്റീനും ട്രംപും കൂടാതെ പേര് വെളിപ്പെടുത്താത്ത 20 വയസ്സുകാരി മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഖകൾ പറയുന്നു. മറ്റ് രണ്ട് യാത്രകളിൽ മാക്‌സ്‌വെൽ കേസിൽ സാക്ഷികളാകാൻ സാധ്യതയുള്ള സ്ത്രീകളും ഉണ്ടായിരുന്നു. താൻ ഒരിക്കലും എപ്‌സ്റ്റീന്റെ വിമാനത്തിലോ അദ്ദേഹത്തിന്റെ ദ്വീപിലോ പോയിട്ടില്ലെന്നായിരുന്നു ട്രംപ് മുമ്പ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്ന് പുതിയ രേഖകൾ സൂചിപ്പിക്കുന്നു.
പുറത്തുവിട്ട 30,000 പേജുകളുള്ള രേഖകളിൽ ട്രംപിനെതിരെയുള്ള ചില ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. 2020-ലെ തിരഞ്ഞെടുപ്പിന് മുമ്പ് എഫ്ബിഐക്ക് ലഭിച്ച പല പരാതികളിലും വസ്തുതയില്ലെന്നും, സുതാര്യത ഉറപ്പാക്കാനാണ് ഇവ പ്രസിദ്ധീകരിക്കുന്നതെന്നും വകുപ്പ് അറിയിച്ചു. ട്രംപ് എപ്‌സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്തതിൽ ക്രിമിനൽ കുറ്റങ്ങളൊന്നും പ്രോസിക്യൂട്ടർ ആരോപിച്ചിട്ടില്ല. 2019-ൽ ജയിലിൽ വെച്ചാണ് എപ്‌സ്റ്റീൻ മരിച്ചത്.
Newly released files from the U.S. Department of Justice reveal that Donald Trump flew on Jeffrey Epstein's private jet eight times during the 1990s, more than previously reported. An internal email from a New York prosecutor in 2020 detailed these flights, noting that Ghislaine Maxwell was present on at least four occasions. While the DOJ released these documents under a new transparency law, it clarified that many of the sensational claims included in the files remain unproven and that no criminal charges were suggested against Trump regarding these flights.