
വാഷിങ്ടൻ∙ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സുരക്ഷ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ റദ്ദാക്കിയിരിക്കുന്നത്.
ജോ ബൈഡൻ തൻ്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചതായി വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. 2025 സെപ്റ്റംബർ ഒന്നു മുതൽ സുരക്ഷ അവസാനിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് കമല ഹാരിസിനെ കത്തിലൂടെ അറിയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജനുവരിയിൽ പദവി ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് ഈ അധിക സുരക്ഷ ലഭിക്കാൻ നിയമപ്രകാരം കമല ഹാരിസിന് അർഹതയുണ്ടായിരുന്നു. അത് ജൂലായിയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദ്ദേശപ്രകാരം ഈ സുരക്ഷ രഹസ്യമായി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.