

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിന്റെ വീഡിയോ തെറ്റായി എഡിറ്റ് ചെയ്തതായി ബിബിസി സമ്മതിച്ചു. ഇതിന് പിന്നാലെ ബിബിസിക്കെതിരെ 500 കോടി ഡോളർ (ഏകദേശം 41,750 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസെടുക്കുമെന്ന് ട്രംപ്.
2021 ജനുവരി 6-ന് യുഎസ് കാപ്പിറ്റോൾ കലാപത്തിന് മുമ്പ് താൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ബിബിസി എഡിറ്റ് ചെയ്തതിലാണ് വിവാദം. പ്രസംഗത്തിൻ്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കലാപത്തിന് പ്രോത്സാഹനം നൽകുന്ന രീതിയിൽ അവതരിപ്പിച്ചത് അപകീർത്തികരമാണെന്ന് ട്രംപിൻ്റെ അഭിഭാഷകർ ആരോപിച്ചത്. വീഡിയോ എഡിറ്റ് ചെയ്തതിൽ "വിവേകത്തിൽ സംഭവിച്ച പിഴവാണെന്ന് ബിബിസി സമ്മതിക്കുകയും വൈറ്റ് ഹൗസിന് വ്യക്തിപരമായ ക്ഷമാപണം നൽകുകയും ചെയ്തു. എന്നാൽ, നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ബിബിസി തള്ളി.
"അവർ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചിരിക്കുന്നു. ഞാൻ ഇത് ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു" എന്ന് ട്രംപ് പറഞ്ഞു. ബ്രിട്ടനിലെ ജനങ്ങൾ ബിബിസിയുടെ നിലപാടിൽ അതൃപ്തരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. പനോരമ' ഡോക്യുമെന്ററി വിവാദങ്ങളെത്തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം മേധാവി ഡെബോറ ടേൺസുമടക്കം രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഈ ആഴ്ച രാജിവെച്ചിരുന്നു.
US President Donald Trump announced his intention to sue the BBC for up to $5 billion (approximately $1-5 billion) next week, despite the broadcaster apologizing for an "error of judgement" in editing a video of his January 6, 2021, speech.