
യു. എസ് : മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദോഹയിലെത്തി. റിയാദിലെ ഗൾഫ്-അമേരിക്ക ഉച്ചകോടികോടിയിൽ പങ്കെടുത്ത ശേഷമാണ് ഇന്ന് ഉച്ചയോടെ ട്രംപ് ഖത്തറിൽ എത്തിയത്.
എയർഫോഴ്‌സ് വണ്ണിൽ അമീരി വ്യോമസേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ സ്വീകരിച്ചത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
അമീരി ദിവാനിയിൽ നൽകുന്ന ഔദ്യോഗിക സ്വീകരണമായിരിക്കും ദോഹയിലെ ട്രംപിന്റെ ആദ്യ പരിപാടി.അമീരി ദിവാനിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.