
ടെല്‍ അവീവ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാൻ ഇസ്രയേലിന് നേരേ ആക്രമണം തുടരുന്നു(Operation True Promise). 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3' എന്ന് പേരിട്ടിരിക്കുന്ന ഇറാന്റെ ഓപ്പറേഷന് വിഘ്നം വരുത്താനോ ഇസ്രയേലിനെ സഹായിക്കാനോ മുതിരരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനുമാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. സഹായിച്ചാൽ മൂന്നുരാജ്യങ്ങളുടെയും സൈനികത്താവളങ്ങളും വ്യോമത്താവളങ്ങളും കപ്പലുകളും തകർക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'അരാഷ്' ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ ഇതിനോടകം ഭേദിച്ചതായും ഇറാൻ അവകാശപ്പെട്ടു.