

ലോകപ്രശസ്ത ചലച്ചിത്ര സംവിധായകൻ ജെയിംസ് കാമറൂണിനും വാൾട്ട് ഡിസ്‌നി കമ്പനിക്കും നേരെ പകർപ്പവകാശ ലംഘനത്തിന് കേസ്. 2022-ൽ പുറത്തിറങ്ങിയ 'അവതാർ: ദി വേ ഓഫ് വാട്ടർ' (Avatar) എന്ന സിനിമ തൻ്റെ കഥയിൽ നിന്ന് പകർത്തിയതാണെന്ന് ആരോപിച്ച് 3-ഡി ആനിമേറ്ററായ എറിക് റൈഡർ ആണ് കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.
1990-കളുടെ അവസാനത്തിൽ കാമറൂണിൻ്റെ പ്രൊഡക്ഷൻ കമ്പനിയായ 'ലൈറ്റ്സ്റ്റോം എൻ്റർടൈൻമെൻ്റുമായി' ചേർന്ന് താൻ വികസിപ്പിച്ച "KRZ" എന്ന സയൻസ് ഫിക്ഷൻ കഥയിലെ ഘടകങ്ങൾ അവതാർ പരമ്പരയ്ക്കായി കാമറൂൺ പകർത്തിയെന്നാണ് എറിക് റൈഡറുടെ വാദം അവതാർ പരമ്പരയിലെ മൂന്നാം ചിത്രം 'ഫയർ ആൻഡ് ആഷ്' ഈ വെള്ളിയാഴ്ച യുഎസിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നിയമനടപടി. പുതിയ ചിത്രത്തിൻ്റെ റിലീസ് തടയണമെന്നും 500 ദശലക്ഷം ഡോളർ (ഏകദേശം 4,100 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നുമാണ് റൈഡറുടെ ആവശ്യം.
2011-ൽ ആദ്യ 'അവതാർ' സിനിമയ്‌ക്കെതിരെയും റൈഡർ സമാനമായ കേസ് നൽകിയിരുന്നു. എന്നാൽ റൈഡറുടെ കഥ ലഭിക്കുന്നതിന് മുമ്പ് തന്നെ കാമറൂൺ അവതാർ സൃഷ്ടിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി അത് തള്ളി. എന്നാൽ ഇത്തവണ രണ്ടാം ഭാഗമായ 'അവതാർ 2'-ൽ ആദ്യമായി വന്ന പുതിയ ഘടകങ്ങളെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് റൈഡർ പറയുന്നു. മനുഷ്യസമാനമായ ജീവികൾ, വിശാലമായ സമുദ്ര പശ്ചാത്തലം, പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ ഖനനം നടത്തുന്ന ഭൂമി കേന്ദ്രീകരിച്ചുള്ള കോർപ്പറേഷൻ തുടങ്ങിയവ രണ്ട് കഥകളിലുമുണ്ട്. പ്രത്യേകിച്ച്, 'അവതാർ 2'-ൽ കാണിക്കുന്ന മൃഗങ്ങളിൽ നിന്നുള്ള
Disney and director James Cameron have been sued by 3-D animator Eric Ryder, who alleges that elements of his science fiction story "KRZ" were copied for the 2022 film Avatar: The Way of Water. Ryder, who previously sued over the first Avatar film in 2011, claims that the second installment uses specific plot points—such as an animal-based substance that extends human life—that were central to his work. With the third film, Fire and Ash, set for release this Friday, Ryder is seeking at least $500 million in damages and a court order to block the new movie's release.