പാക് സൈന്യവും ലഷ്കർ ഭീകരരും തമ്മിൽ നേരിട്ടുള്ള ബന്ധം: തെളിവുകൾ പുറത്തുവിട്ട് ലഷ്കർ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, ഇന്ത്യയ്‌ക്കെതിരെ ഭീഷണി | Lashkar terrorists

അസിം മുനീറുമായുള്ള ബന്ധം
പാക് സൈന്യവും ലഷ്കർ ഭീകരരും തമ്മിൽ നേരിട്ടുള്ള ബന്ധം: തെളിവുകൾ പുറത്തുവിട്ട് ലഷ്കർ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, ഇന്ത്യയ്‌ക്കെതിരെ ഭീഷണി | Lashkar terrorists
Updated on

ഇസ്ലാമാബാദ്: ഭീകരവാദത്തിനെതിരെ പോരാടുന്നു എന്ന പാകിസ്ഥാന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി ലഷ്കർ ഇ തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി. പാക് സൈന്യത്തിന്റെ ഔദ്യോഗിക പരിപാടികളിൽ താൻ സ്ഥിരം അതിഥിയാണെന്നും സൈനിക മേധാവികളുമായി അടുത്ത ബന്ധമുണ്ടെന്നും കസൂരി തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Direct link between Pakistan Army and Lashkar terrorists, Lashkar deputy chief releases evidence)

പാകിസ്ഥാനിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് കസൂരി ഈ വിവരങ്ങൾ പങ്കുവെച്ചത്. പാക് സൈന്യം സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലേക്ക് തനിക്ക് കൃത്യമായി ക്ഷണം ലഭിക്കാറുണ്ട് എന്ന് ഇയാൾ പറയുന്നു. കൊല്ലപ്പെടുന്ന പാക് സൈനികരുടെ ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ സൈന്യം തന്നെ നേരിട്ട് വിളിക്കാറുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.

പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ 'ഫീൽഡ് മാർഷൽ' എന്ന് വിശേഷിപ്പിച്ച കസൂരി, ഇന്ത്യയെ പാഠം പഠിപ്പിക്കാൻ സൈന്യത്തോട് ആഹ്വാനം ചെയ്തു. 2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സൈഫുള്ള കസൂരി.

ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' തങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. 2025 മെയ് മാസത്തിൽ നടന്ന ഈ സൈനിക നടപടിയിൽ ഒൻപതോളം ഭീകരതാവളങ്ങൾ തകർക്കപ്പെടുകയും നൂറിലധികം ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ കസൂരി, കശ്മീരിലെ ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ഭീഷണിപ്പെടുത്തി. ഭീകരക്യാമ്പുകൾ മാത്രം തകർത്തത് ഇന്ത്യക്ക് പറ്റിയ തെറ്റാണെന്നും ഇയാൾ പ്രസംഗത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com