

കാരാക്കസ്: നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് പിന്നാലെ വെനിസ്വേലയിലെ അധികാര കേന്ദ്രങ്ങളിൽ പിടിമുറുക്കി അമേരിക്ക. വെനിസ്വേലൻ ആഭ്യന്തര മന്ത്രിയും സുരക്ഷാ സേനയുടെ തലവനുമായ ദിയോസ്‌ദാദോ കാബെല്ലോയെയാണ് (Diosdado Cabello) അമേരിക്ക ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സഹകരിക്കണമെന്നും രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും കാബെല്ലോയ്ക്ക് ട്രംപ് ഭരണകൂടം കർശന നിർദ്ദേശം നൽകി.
മഡുറോയുടെ വിശ്വസ്തനായ കാബെല്ലോ മനുഷ്യാവകാശ ലംഘനങ്ങൾക്കും മയക്കുമരുന്ന് കടത്തിനും യുഎസ് പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ്. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മഡുറോയെപ്പോലെ പിടികൂടി വിചാരണ ചെയ്യുമെന്നോ അല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കാമെന്നോ ഉള്ള മുന്നറിയിപ്പ് ഇടനിലക്കാർ വഴി ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോയും സമാനമായ നിരീക്ഷണത്തിലാണ്.
വെനിസ്വേലയിലെ എണ്ണ ശേഖരത്തിലേക്ക് യുഎസ് കമ്പനികൾക്ക് പ്രവേശനം നൽകുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. നിലവിൽ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെക്കാൾ, മഡുറോയുടെ മുൻ സഹപ്രവർത്തകർക്ക് രാജ്യത്ത് സമാധാനം നിലനിർത്താൻ കഴിയുമെന്ന സിഐഎ (CIA) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ഡെൽസി റോഡ്രിഗസിനെ പിന്തുണയ്ക്കുന്നത്. കാബെല്ലോയെ പുറത്താക്കിയാൽ രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് യുഎസ് നീങ്ങുന്നത്.
The Trump administration has warned Venezuela’s hardline Interior Minister, Diosdado Cabello, that he could be the next target if he fails to cooperate with Interim President Delcy Rodriguez and meet U.S. demands. While Cabello is a key figure for maintaining short-term stability, gU.S. officials are balancing his cooperation with plans for his eventual removal. The primary U.S. goals remain securing access to Venezuela's oil reserves and preventing a power vacuum that could lead to widespread chaos.