'ഡിയല്ല', ലോകത്തിലെ ആദ്യ എഐ മന്ത്രി അൽബേനിയയിൽ | Diella

സർക്കാറിന്റെ കരാറുകൾ കമ്പനികൾക്ക് നൽകുക, പൊതുവായ ടെൻഡറുകൾക്ക് മേൽനോട്ടം വഹിക്കുക തുടങ്ങിയവയാണ് എഐ മന്ത്രിയുടെ ജോലി
Diella
Published on

ടിറാന: അൽബേനിയൻ മന്ത്രിസഭയിലേക്ക് പുതിയൊരു വനിത അംഗം കൂടി. പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ചെത്തിയ, പിക്‌സലുകളും കോഡുകളും ഉപയോഗിച്ച് നിർമിച്ച എഐ മന്ത്രിയാണ് എന്നതാണ് പുതിയ മന്ത്രിസഭാംഗത്തിന്റെ പ്രത്യേകത. 'അഴിമതിക്കെതിരെ പോരാടുക' എന്നതാണ് ഈ മന്ത്രിയുടെ ചുമതല. ഇത് ഒരു വ്യക്തിയല്ല. ,

അൽബേനിയൻ ഭാഷയിൽ സൂര്യൻ എന്നർഥം വരുന്ന 'ഡിയല്ല' എന്നാണ് പുതിയ മന്ത്രിയുടെ പേര്. സർക്കാറിന്റെ കരാറുകൾ കമ്പനികൾക്ക് നൽകുക, പൊതുവായ ടെൻഡറുകൾക്ക് മേൽനോട്ടം വഹിക്കുക തുടങ്ങിയവയാണ് എഐ മന്ത്രിയുടെ ജോലി. പുതിയ മന്ത്രി പൊതു ടെൻഡറുകൾ പൂർണമായും അഴിമതി മുക്തമാക്കുമെന്നും പ്രധാനമന്ത്രി ഈദി രമ പറഞ്ഞു. എന്നാൽ, ഡിയല്ല പ്രവർത്തിക്കുന്നത് ഏതെങ്കിലും വ്യക്തിയുടെ മേൽനോട്ടത്തിലാണോ എന്നത് സംബന്ധിച്ച് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

ജനുവരിയിൽ ആദ്യമായി എഐ മന്ത്രി പ്രവർത്തിച്ച് തുടങ്ങിയതിന് ശേഷം ഇതുവരെ 36,000 സർക്കാർ രേഖകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും, ആയിരത്തോളം സേവനങ്ങൾ പ്ലാറ്റ്ഫോം വഴി നൽകിയിട്ടുണ്ടെന്നും സർക്കാർ രേഖകൾ ചൂണ്ടികാട്ടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com