അമേരിക്കയിൽ UPS കാർഗോ വിമാനം തകർന്നു മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു : ബ്ലാക്ക് ബോക്സ് കണ്ടെത്തി | US

കേടുപാടുകളില്ലാതെയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് എന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും
അമേരിക്കയിൽ UPS കാർഗോ വിമാനം തകർന്നു മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു : ബ്ലാക്ക് ബോക്സ് കണ്ടെത്തി | US
Published on

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിന് പിന്നാലെ തകർന്ന യു.പി.എസിന്റെ കാർഗോ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വിമാനം ഇടിച്ചു കയറിയ വ്യവസായ മേഖലയിൽ വൻ നാശനഷ്ടമുണ്ടായി.(Death toll in UPS cargo plane crash in US rises to 13, Black box found)

വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. കൂടാതെ, വ്യവസായ മേഖലയിലെ ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബെർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂറ്റ്, ഇന്റർനാഷണൽ റിലീഫ് ഓഫീസർ ക്യാപ്റ്റൻ ഡാന ഡയമണ്ട് എന്നിവരാണ് ഉണ്ടായിരുന്നത്.

വിമാനം തകർന്ന് അഗ്നിഗോളമായതിന് പിന്നാലെ ബാധിക്കപ്പെട്ട എല്ലാവരെയും കണ്ടെത്താനായി എന്നാണ് പ്രതീക്ഷയെന്ന് ലൂയിസ് വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പ്രതികരിച്ചു. മക്ഡൊണൽ ഡഗ്ലസ് എം.ഡി. 11 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് പിന്നാലെ യു.പി.എസ്. വിമാനത്തിന്റെ ഇടത് ചിറകിൽ തീ പടരുകയും എൻജിൻ താഴെ പതിക്കുകയും ചെയ്തതോടെയാണ് വിമാനം നിയന്ത്രണം വിട്ട് വ്യവസായ മേഖലയിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് നിലവിൽ പരിശോധിക്കുന്നത്. തകരുന്നതിന് ആഴ്ചകൾക്ക് മുൻപ് വിമാനം അറ്റകുറ്റപ്പണികൾക്കായി ടെക്സാസിലെ സാൻ അന്റോണിയോയിൽ എത്തിച്ചിരുന്നു. ഇന്ധന ടാങ്കിന് ചേർന്ന് വിള്ളൽ കണ്ടതിനെ തുടർന്നാണ് സെപ്റ്റംബറിൽ വിമാനം നിലത്തിറക്കിയത്.

വിമാനത്താവള പരിസരത്ത് നിന്ന് താഴേക്ക് പതിച്ച എൻജിനും, അപകട സ്ഥലത്ത് നിന്ന് കോക്പിറ്റിലെ ഡാറ്റാ റെക്കോർഡറും വോയിസ് റെക്കോർഡറും (ബ്ലാക്ക് ബോക്സ്) അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച വിമാന ഭാഗങ്ങൾക്കിടയിൽ നിന്ന് കേടുപാടുകളില്ലാതെയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് എന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും. വിമാനം 475 അടി ഉയരത്തിലും മണിക്കൂറിൽ 210 മീറ്റർ വേഗതയിലുമായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് രേഖകൾ വിശദമാക്കുന്നു. 34 വർഷം പഴക്കമുള്ള എം.ഡി. 11 ഫ്രെയ്റ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ അടച്ച ലൂയിസ് വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിൽ ആയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com