ഇറാനിൽ പ്രക്ഷോഭം ആളിപ്പടരുന്നു; മരണസംഖ്യ 544 കടന്നു; ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; പ്രക്ഷോഭം 'ക്രൂരമായി നേരിടുമെന്ന്' ഇറാൻ | Iran Unrest

മധ്യസ്ഥ ചർച്ചകൾക്കായി ഒമാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം ഇറാൻ സന്ദർശിച്ചിരുന്നു
Iran Unrest
Updated on

ടെഹ്‌റാൻ: രണ്ടാഴ്ചയായി തുടരുന്ന ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 544 ആയതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു (Iran Unrest). ഇതിൽ 496 പേർ പ്രക്ഷോഭകാരികളും 48 പേർ സുരക്ഷാ സേനാംഗങ്ങളുമാണ്. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം തുടരുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

"അമേരിക്കയിൽ നിന്ന് അടി കിട്ടി ഇറാൻ മടുത്തു കാണും, അവർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്" എന്ന് ട്രംപ് പറഞ്ഞു. ചർച്ചയ്ക്കുള്ള ഒരുക്കം നടക്കുന്നുണ്ടെങ്കിലും ഇറാൻ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ അതിന് മുൻപ് തന്നെ കടുത്ത സൈനിക നീക്കം ഉണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്കായി ഒമാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം ഇറാൻ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ചർച്ചാ പ്രസ്താവന വന്നിരിക്കുന്നത്. പ്രക്ഷോഭം പൂർണ്ണ നിയന്ത്രണത്തിലാണെന്നും വിദേശ ശക്തികളുടെ നിർദ്ദേശപ്രകാരം "ഭീകരർ" പ്രക്ഷോഭകരെ വധിക്കുകയാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വാദം. അതേസമയം, തെരുവിലിറങ്ങുന്ന പ്രക്ഷോഭകരെ 'ദൈവത്തിന്റെ ശത്രുക്കൾ' ആയി പ്രഖ്യാപിക്കുമെന്നും കഠിനമായി ശിക്ഷിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രികാലങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങാൻ ഭയപ്പെടുകയാണ്. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കരുതെന്നും മക്കളെ തടയണമെന്നും രക്ഷിതാക്കൾക്ക് സർക്കാർ മൊബൈൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഇതുവരെ പതിനായിരത്തിലധികം ആളുകളെ ഇറാൻ പോലീസ് അറസ്റ്റ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവും കാരണം ഡിസംബർ 28-ന് തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണത്തിനെതിരെയുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.

Summary

US President Donald Trump has claimed that Iran is seeking negotiations after his recent military threats, even as the death toll from nationwide anti-government protests has soared to at least 544. While Iranian officials insist the situation is under control and blame foreign interference for the bloodshed, activist groups report that over 10,000 people have been detained during the two-week uprising. Amidst a near-total internet blackout, the clerical establishment has issued stern warnings to protesters, labeling them as terrorists and threats to national security.

Related Stories

No stories found.
Times Kerala
timeskerala.com