

ആച്ചെ: ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലുണ്ടായ (Aceh province) വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ജനങ്ങളിൽ 21 വർഷം മുൻപ് സംഭവിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമിയുടെ ഭീകരമായ ഓർമ്മകൾ ഉണർത്തി. 2004 ഡിസംബർ 26-ന് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആച്ചെയിൽ മാത്രം ഏകദേശം രണ്ടു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ഇപ്പോൾ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇന്തോനേഷ്യയിൽ 800-ൽ അധികം മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 200-ൽ അധികം പേർ ആച്ചെയിൽ നിന്നുള്ളവരാണ്.
ആച്ചെയെ വീണ്ടും സുനാമി വിഴുങ്ങി എന്നാണ് സർക്കാർ ഉന്നതർ പറയുന്നത്. രക്ഷാപ്രവർത്തകർക്ക് ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്തതും ദുരിതാശ്വാസ സഹായങ്ങൾ വൈകുന്നതും ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നു. തങ്ങൾക്ക് ശുദ്ധമായ വെള്ളവും ഭക്ഷണവും അടിയന്തിരമായി ആവശ്യമുണ്ടെന്ന് ആച്ചെയിലെ ജനങ്ങൾ പറയുന്നു. കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഈ ദുരന്തത്തിന് ദേശീയ അടിയന്തരാവസ്ഥാ പദവി നൽകണമെന്ന് ആച്ചെയിലെ പ്രാദേശിക നേതാക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Deadly floods and landslides, triggered by a recent cyclone in Indonesia's Aceh province, have revived traumatic memories of the 2004 Indian Ocean tsunami for residents. Over 800 people have died across Sumatra island due to the current disaster, including more than 200 in Aceh alone.