ലണ്ടൻ: ഈ വർഷത്തെ ബുക്കർ പ്രൈസ് ഹംഗേറിയൻ-ഇംഗ്ലീഷ് എഴുത്തുകാരനായ ഡേവിഡ് സൊളോയിക്ക്. അദ്ദേഹത്തിൻ്റെ 'ഫ്ലെഷ്' (Flesh) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.(David Szalay wins 2025 Booker prize for ‘dark’ Flesh)
ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായി ഉൾപ്പെടെ അന്തിമ പട്ടികയിൽ ഇടം നേടിയ ആറ് എഴുത്തുകാരിൽ നിന്നാണ് ജൂറി ഡേവിഡ് സൊളോയിയെ തിരഞ്ഞെടുത്തത്.
സൊളോയിയുടെ മറ്റൊരു നോവലായ 'ഓൾ ദാറ്റ് മാൻ ഈസ്' (All That Man Is) 2016-ൽ ബുക്കർ പ്രൈസിൻ്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.