'രണ്ടു വയസ്സുകാരനെ ക്രൂരമായി കൊന്നു , ജനിച്ച ഉടൻ തന്നെ ആ പെൺകുഞ്ഞിനേയും അതിക്രൂരമായി ബാറ്റു കൊണ്ട് തല്ലി കൊന്നു'; ലോകത്തെ നടുക്കിയ ഡാർഡീൻ ഫാമിലി കൂട്ടക്കൊല | Dardeen family homicides

Dardeen family homicides
Published on

1987, അമേരിക്കയിലെ ഇലിനോയിസിലെ ചെറുഗ്രാമമായ ഇനാ. അവിടെ തന്റെ കുടുംബത്തോടൊപ്പം ഏറെ സന്തുഷ്ടനായി ജീവിക്കുകയാണ് റസ്സൽ കീത്ത് ഡാർഡീൻ (Russell Keith Dardeen). കീത്ത് ഒരു വാട്ടർ പ്ലാന്റ് ഓപ്പറേറ്ററാണ്. അയാളുടെ ഭാര്യ എലെയ്ൻ (Elaine) സമീപത്തായുള്ള ഒരു കടയിൽ ജോലിചെയ്യുന്നു. ഇരുവർക്കും രണ്ടു വയസ്സുള്ള ഒരു മകൻ ഉണ്ട്. എലെയ്ൻ എട്ടുമാസം ഗർഭിണിയാണ്. തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന പെൺകുഞ്ഞിന് കെസി എന്ന പേരിടാൻ ദമ്പതികൾ നേരത്തെ തീരുമാനിച്ചിരുന്നു. കീത്തും ഭാര്യയും തികഞ്ഞ മത വിശ്വാസികളായിരുന്നു. പള്ളിയിലെ സ്ഥിരം സന്ദർശകർ. ഒരിക്കൽ പോലും ഡാർഡീൻ കുടുംബം പള്ളിയിൽ പോകുന്നത് മുടക്കിയിട്ടില്ല. (Dardeen family homicides)

ഭാര്യ രണ്ടാമത് ഗർഭിണിയായതോടെ എത്രയും വേഗം ഇനാ വിട്ട് മറ്റെവിടേക്ക് എങ്കിലും പോകണം എന്ന ചിന്ത കീത്തിൽ അധികരിച്ചിരുന്നു. തന്റെ കുടുംബം ഇനായിൽ ഒട്ടും സുരക്ഷിതരല്ല എന്ന് കീത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. കീത്തിന്റെ മനസ്സിൽ ഇത്തരം ചിന്തകൾ ഉടലെടുകുവനുള്ള പ്രധാന കാരണം ഇനായിൽ അടുത്തിടെയായി അരങ്ങേറിയ ചില മരണങ്ങളാണ്. ദൂരൂഹസാഹചര്യങ്ങളിൽ പതിനഞ്ചോളം മനുഷ്യർ മരണപ്പെട്ടിരുന്നു, ഒറ്റനോട്ടത്തിൽ കൊലപാതകമാണ് എന്ന് വ്യക്തം, എന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ സുരക്ഷയ്ക്കായാണ് കീത്ത് ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോകണമെന്ന് ആഗ്രഹിച്ചത്. ഇനായിലെ ജീവിതം ഏറെ കുറെ ആ കുടുംബത്തിനും മടുത്തിരുന്നു.

1987 നവംബർ 18

സമയം ഉച്ചയോടു അടുത്ത് കാണും, യാതൊരു മുടക്കവും കൂടാതെ നിത്യവും ജോലിക്ക് എത്തിയിരുന്ന കീത്ത് അന്ന് ജോലിക്ക് എത്തിയിരുന്നില്ല. ഏതെങ്കിലും ആവാശ്യത്തിനായി അവധി എടുത്താൽ പോലും അയാൾ മുൻകൂട്ടി അറിയികുമായിരുന്നു. എന്നാൽ അന്ന് അങ്ങനെ ഒന്നും തന്നെ സംഭവിച്ചില്ല. സമയം ഏറെ വൈകിയിട്ടും കീത്ത് ജോലിസ്ഥലത്ത് എത്തിയില്ല. അതോടെ വാട്ടർ പ്ലാന്റിലെ സൂപ്പർവൈസർ കീത്തിനെ ഫോണിലൂടെ ബന്ധപ്പെടുവാൻ ശ്രമിക്കുന്നു. ഏറെ നേരം ഫോൺ റിംഗ് ചെയ്തുവെങ്കിലും അങ്ങേ തലയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. സൂപ്പർവൈസർ തുടരെ കീത്തിനെ ബന്ധപ്പെടുവാൻ ശ്രമിച്ചു, എന്നാൽ നിരാശമാത്രമാണ് അയാൾക്ക് തിരികെ ലഭിച്ചത്.

വൈകിട്ട് നാലു മണിയോടെ അടുത്ത് കാണും, ഇനി കീത്തിനെ വിളിച്ചിട്ട് കാര്യമില്ല എന്ന് സൂപ്പർവൈസറിനു മനസ്സിലാകുന്നു. അതോടെ ഓഫീസിൽ ഉണ്ടായിരുന്ന രജിസ്റ്ററിൽ പരത്തിയപ്പോൾ കീത്തിന്റെ പിതാവിന്റെ വീട്ടിലെ നമ്പർ കണ്ടു കിട്ടുന്നു. പിന്നെ ഒട്ടും വൈകിയില്ല, മകൻ ജോലിക്ക് ഇന്ന് എത്തിയിട്ടില്ല, വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. എന്തോ പന്തികേട് ഉള്ളതായി സൂപ്പർവൈസർ വീട്ടുകാരെ അറിയിക്കുന്നു. സൂപ്പർവൈസറുടെ വാക്കുകൾ കേട്ട് പരിഭ്രാന്തരാകുന്നു കീത്തിന്റെ വീട്ടുകാർ. ഇനായിൽ നിന്നും ഏകദേശം ഒരു മണിക്കൂറോളം യാത്ര ചെയ്യണം കീത്തിന്റെ പിതാവിന്റെ വീട്ടിൽ എത്തുവാൻ. അതുകൊണ്ടു, വിവരം വീട്ടുകാർ ആദ്യം പോലീസിനെ അറിയിക്കുന്നു.

സന്ധ്യ മയങ്ങി ഇരുട്ട് വീണു കഴിഞ്ഞു. കീത്തിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർ എത്തി. ഈ സമയത്ത് തന്നെ കീത്തിന്റെ പിതാവും അവിടെ എത്തിച്ചേർന്നിരുന്നു. വീടിന്റെ കാളിങ് ബെൽ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ അമർത്തുന്നു. വീട്ടിനുള്ളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പിന്നെയും പിന്നെയും അവർ കാളിങ് ബെൽ അമർത്തി, ആരും വാതിൽ തുറക്കാത്തതോടെ പോലീസ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ കടക്കുന്നു. വീട്ടിനുള്ളിൽ ഒരു സംഘട്ടനം അരങ്ങേറിയതിന്റെ എല്ലാം ലക്ഷണങ്ങളും വ്യക്തം. എന്നാൽ അവിടെയെങ്ങും ആരെയും കണ്ടില്ല. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണുകൾ അടുത്തുള്ള മുറിയിലേക്ക് പതിഞ്ഞു. അയാൾ പതിയെ ആ മുറിയെ ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് അകത്തു കടന്ന ആ മനുഷ്യ കണ്ടത്, കട്ടിലിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൂന്ന് ശവശരീരങ്ങളായിരുന്നു.

എലെയ്നായും രണ്ടുവയസുകാരനായ മകനും, ജനിച്ചിട്ട് ഏതാനം മണിക്കൂറുകൾ മാത്രമായ ചോര കുഞ്ഞിനേയുമാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിത്. എലെയ്നയുടെ വായിൽ ടേപ്പ് കൊണ്ട് മൂടികെട്ടിയിരികുന്നു. തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവുകൾ, മൂർച്ചയുള്ള ഏതോ ഒരു വസ്തു കൊണ്ട് ശരീരം കീറി മുറിച്ചിരിക്കുന്നു. മകന്റെ തലയ്ക്ക് പിന്നിലും സമാനമായ മുറിവ് ഉണ്ട്. ഇരുവരുടെയും മരണകാരണം തലയ്ക്ക് പിന്നിലേറ്റ അടിയാണ്. ആ മുറിൽ തന്നെ രക്തത്തിൽ പുതഞ്ഞ ഒരു ബേസ്ബോൾ ബാറ്റ് കണ്ടുകിട്ടുന്നു. ബേസ്ബോൾ ബാറ്റ് കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്ന് വ്യക്തം. അമ്മയ്ക്കും സഹോദരനും അടുത്തായി തന്നെ ജനിച്ചിട്ട് മണിക്കൂറുകൾ പോലും തികയാത്ത പെൺകുഞ്ഞും. അക്രമണത്തിനിടയിൽ ആകും എലെയ്ൻ പെൺകുഞ്ഞിന് ജന്മം നൽകിയത് എന്നാൽ ആ കുഞ്ഞിനും അമ്മയുടെയും സഹോദരന്റെയും സമാനവിധി ഏറ്റുവാങ്ങേണ്ടി വന്നു. ജനിച്ച ഉടൻ തന്നെ ആ പെൺകുഞ്ഞിനേയും അതിക്രൂരമായി ബാറ്റു കൊണ്ട് തല്ലി കൊന്നു.

എലെയ്നും കുഞ്ഞുങ്ങളെയും ആരോ കൊലപ്പെടുത്തിയിരിക്കുന്നു, എന്നാൽ സംഭവ സ്ഥലത്ത് നിന്നും കീത്തിനെ കണ്ടെത്തുവാൻ പോലീസിന് സാധിച്ചില്ല. വീട്ടിൽ ഉടനീളം പരിശോധന നടത്തിയെങ്കിലും കീത്തിന്റെ യാതൊരു വിവരവും ലഭിക്കുന്നില്ല. അതോടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത് കീത്താണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. കൃത്യം നടത്തിയ ശേഷം അയാൾ രക്ഷപ്പെട്ടതാകും. അതോടെ കീത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

തൊട്ട് അടുത്ത ദിവസം, കീത്തിന്റെ വീട്ടിൽ നിന്നും അല്പം അകലെ ഒരു ഗോതമ്പ് പാടത്തു നിന്നും കീത്തിന്റെ ശവശരീരം കണ്ടുകിട്ടുന്നു. വെടിയേറ്റാണ് കീത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റിരുകുന്നു. കീത്തിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയിരിക്കുന്നു. കീത്തിന്റെ ശവശരീരവും കണ്ടു കിട്ടിയതോടെ കൊലയാളി മറ്റാരോ ആണ് വ്യക്തം. അതോടെ കൊലയാളിക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തെളിവും ലഭിക്കാത്തതോടെ കേസ് അന്വേഷണം എങ്ങും എത്താതെയായി. അതോടെ പല കഥകളും ഡാർഡീൻ കുടുംബത്തിന്റെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രചരിക്കുവാൻ തുടങ്ങി. വർഷങ്ങളോളം അന്വേഷണം നീണ്ടു പോയി. എന്നാൽ ഇന്നും ആരാണ്, എന്തിനു വേണ്ടിയാണ് ഡാർഡീൻ കുടുംബത്തെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com