കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രശസ്ത ചൈനീസ് ഹോട്ട്പോട്ട് ശൃംഖലയായ ഹൈഡിലാവോയിൽ റോബോട്ടിന്റെ ‘അനിയന്ത്രിതമായ നൃത്തം’ ഉപഭോക്താക്കളെയും ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു (Dancing Robot Glitch California Haidilao). സാങ്കേതിക തകരാറിനെത്തുടർന്ന് റോബോട്ട് നിർത്താതെ ഡാൻസ് ചെയ്യാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ഇടപെടേണ്ടി വന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭക്ഷണം വിളമ്പുന്നതിനും ഉപഭോക്താക്കളെ രസിപ്പിക്കുന്നതിനുമായി റസ്റ്റോറന്റിൽ സജ്ജീകരിച്ചിരുന്ന റോബോട്ടാണ് പെട്ടെന്ന് വിചിത്രമായി പെരുമാറാൻ തുടങ്ങിയത്. നിയന്ത്രണം നഷ്ടപ്പെട്ട റോബോട്ട് ഹാളിന് നടുവിൽ അതിവേഗം ചുവടുകൾ വെക്കാൻ തുടങ്ങി. കമാൻഡുകൾ അനുസരിക്കാതെ വന്നതോടെ ജീവനക്കാർക്ക് റോബോട്ടിനെ പിടിച്ചുനിർത്തേണ്ടി വന്നു. മൂന്ന് ജീവനക്കാർ ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് റോബോട്ടിന്റെ ചലനം നിയന്ത്രിച്ചത്.
സംഭവസമയത്ത് റസ്റ്റോറന്റിലുണ്ടായിരുന്നവർ ഇത് മൊബൈലിൽ പകർത്തുകയും പങ്കുവെക്കുകയും ചെയ്തു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തിരക്കേറിയ പൊതുസ്ഥലങ്ങളിൽ റോബോട്ടുകളുടെ വിശ്വാസ്യതയെക്കുറിച്ച് ഈ സംഭവം ചർച്ചകൾക്ക് വഴിതെളിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹൈഡിലാവോ പോലുള്ള റസ്റ്റോറന്റുകളിൽ ഇത്തരം തകരാറുകൾ സംഭവിക്കുന്നത് അസാധാരണമാണ്.
സോഷ്യൽ മീഡിയയിൽ പലരും ഈ സംഭവത്തെ തമാശയായാണ് കാണുന്നത്. “ഡാൻസ് നിർത്താൻ ആഗ്രഹമില്ലാത്ത റോബോട്ട്” എന്ന തരത്തിലുള്ള കമന്റുകളുമായി വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നു. കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
SE RE PUDRIO EN UN RESTAURANTE CHINO
Un robot se canso de laburar, rompió la vajilla y se puso a tirar los pasos prohibidos
Lo tuvieron que contener entre varios pic.twitter.com/seJNr3XAV3— ElBuni (@therealbuni) March 17, 2026

