പശ്ചിമേഷ്യൻ സംഘർഷം: "ഇറാനിലെ ഖോണ്ടാബ് ഹെവി വാട്ടർ പ്രൊഡക്ഷൻ പ്ലാന്റിന് കേടുപാട്, മറ്റ് ആണവ കേന്ദ്രങ്ങൾ സുരക്ഷിതം, ആണവ സുരക്ഷാ നിലനിൽക്കുന്നില്ല" - ഐ.ഇ.എ.ഇ | West Asian conflict

ആദ്യ പരിശോധനയിൽ പ്ലാന്റിന് സമീപത്തുള്ള ഹെവി വാട്ടർ പ്രൊഡക്ഷന് കേടുപാടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
West Asian conflict
Published on

ടെഹ്‌റാൻ: ഇസ്രായേലി വ്യോമാക്രമണത്തിൽ ഇറാനിലെ 'ഖോണ്ടാബ് ഹെവി വാട്ടർ പ്രൊഡക്ഷൻ പ്ലാന്റി'ന് കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഔദ്യോഗികമായി സ്ഥിരീകരിച്ചു(West Asian conflict). ആദ്യ പരിശോധനയിൽ പ്ലാന്റിന് സമീപത്തുള്ള ഹെവി വാട്ടർ പ്രൊഡക്ഷന് കേടുപാടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഡിസ്റ്റിലേഷൻ യൂണിറ്റ് ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് തുടർന്നുള്ള പരിശോധനയിലാണ് വ്യക്തമായതെന്നും ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങളിൽ ഇതുവരെ ഒരു നാശനഷ്ടവും കണ്ടെത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം റിയാക്ടർ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ലെന്നും അതിൽ ഒരു ആണവ വസ്തുക്കളും അടങ്ങിയിട്ടില്ലെന്നും ആയതിനാൽ ആണവ ഭീഷണി ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

"സമീപത്തുള്ള ഹെവി വാട്ടർ പ്രൊഡക്ഷൻ പ്ലാന്റിന് തുടക്കത്തിൽ കേടുപാടുകൾ കാണാൻ കഴിഞ്ഞില്ലെങ്കിലും, ഡിസ്റ്റിലേഷൻ യൂണിറ്റ് ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇപ്പോൾ വിലയിരുത്തപ്പെടുന്നു" - ഐ.ഇ.എ.ഇ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com