dam construction

കു​നാ​ർ ന​ദി​യി​ൽ ഡാം ​നി​ർ​മി​ക്കു​ന്നു ; പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടിക്കാൻ അഫ്ഗാൻ |Dam Construction

ജ​ല​വി​ഭ​വ മ​ന്ത്രി മു​ല്ല അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ൻ​സൂ​ർ എ​ക്സ് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.
Published on

കാബൂൾ: കു​നാ​ർ ന​ദി​യി​ൽ ഡാം ​നി​ർ​മി​ച്ച് പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​ട​യാ​നൊ​രു​ങ്ങി അ​ഫ്ഗാ​നി​സ്ഥാ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ജ​ല​വി​ഭ​വ മ​ന്ത്രി മു​ല്ല അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ൻ​സൂ​ർ എ​ക്സ് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അതിർത്തിമേഖലയിൽ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് നീക്കം. ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്. പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.

Times Kerala
timeskerala.com