കൊളംബോ: 'ഡിറ്റ് വാ' ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മരണസംഖ്യ 410 ആയി ഉയർന്നു. 336 പേരെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1,441 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ കഴിയുന്നവർ 2,33,015 പേർ ആണ്.(Cyclone Ditwah, Death toll in Sri Lanka rises to 410)
565 വീടുകൾ പൂർണമായും തകർന്നു, 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം, ഇന്ത്യയിൽ ന്യൂനമർദ്ദമായി മാറിയ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് ഇന്ന് രാവിലെ അഞ്ചരയോടെ ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം പൂർണമായും ദുർബലമാകും.
എന്നാൽ, ഇതിന്റെ സ്വാധീനം കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. ചെന്നൈ ഉൾപ്പെടെ ഏഴിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.12 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. പുതുച്ചേരിയിൽ ഓറഞ്ച് അലർട്ടും കാരയ്ക്കലിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.