സൈബർ ആക്രമണം: യൂറോപ്യൻ വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങൾ അവതാളത്തിലായി; സർവീസുകളെയും ബാധിച്ചു | Cyber ​​attack

വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നേരിട്ടത്.
Cyber ​​attack
Published on

ലണ്ടൻ: പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം(Cyber ​​attack). ബ്രസ്സൽസ് വിമാനത്താവളം, ലണ്ടൻ ഹീത്രോ, ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം തുടങ്ങിയ ഇടങ്ങളിലാണ് സൈബർ ആക്രമണം ഉണ്ടായത്.

സൈബർ ആക്രമണം വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങളെ ബാധിച്ചു. ഇതോടെ വിമാനത്താവളങ്ങൾക്ക് മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകളിലേക്ക് മാറേണ്ടി വന്നു.

വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നേരിട്ടത്. ആക്രമണത്തെ തുടർന്ന് സർവീസുകൾക്ക് കാലതാമസം വരികയും വിമാനങ്ങൾ റദ്ദാക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു |

Related Stories

No stories found.
Times Kerala
timeskerala.com