
ന്യൂഡൽഹി: യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം നേരിട്ടതിനെ തുടർന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ച് എയർലൈൻ സർവീസുകൾ(Cyber attack).
സൈബർ ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങൾ താറുമാറായിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരോട് വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പ് വെബ് ചെക്ക്-ഇൻ പൂർത്തിയാക്കാനാണ് എയർലൈൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഇന്നാണ് വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങളെ ലക്ഷ്യം വച്ച് സൈബർ ആക്രമണം നടന്നത്. ഇത് സർവീസുകളെ സാരമായി ബാധിച്ചു.