മരണം വഴി തേടുന്നവർ എത്തുന്ന കാട്; മരണത്തിന്റെ ഗന്ധം വമിക്കുന്ന ജപ്പാനിലെ ആത്മഹത്യ വനം, ഓക്കിഗഹാര വനത്തിന്റെ ഇരുണ്ട സത്യം | Aokigahara Forest

ഓരോ മരച്ചില്ലയിലും മരണത്തിന്റെ ഗന്ധം പടരുന്ന ജപ്പാനിലെ പ്രേതവനം
Aokigahara Forest
Updated on

മരങ്ങൾ കൊണ്ട് ഇടതൂർന്ന വനം, പച്ചപ്പു പുതച്ച വനാന്തരം, തണുത്ത ഇളം കാറ്റ് തഴുകി ഉണർത്തുന്ന് മരച്ചില്ലകൾ. അങ്ങനെ ഒരുപാട് സവിശേഷതകൾ ഉള്ള ജപ്പാനിലെ ഒരു കാട് (Aokigahara Forest). ഈ കാട്ടിലേക്ക് സാഞ്ചാരികളായി എത്തുന്നത് നിരവധി പേരാണ്, എന്നാൽ കാട്ടിലേക്ക് എത്തുന്നവർ കാടിന്റെ മനോഹാരിത ആസ്വദിക്കുവാൻ എത്തുന്നവരല്ല മറിച്ച് സ്വന്തം ജീവൻ ആ കട്ടിൽ ഉപേക്ഷിക്കാൻ എത്തുന്നവരാണ്. അതെ സ്വന്തം മരണത്തെ തേടി ഈ കാട്ടിൽ എത്തിയവർ ഏറെയാണ്.

'ജീവിതം നമ്മുടെ മാതാപിതാക്കൾ നമുക്ക് നൽകിയ വിലപ്പെട്ട സമ്മാനമാണ്. നമുക്ക് ഒരിക്കൽ കൂടി നിശബ്ദമായി നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും കുറിച്ച് ചിന്തിക്കാം'. ഇത് ജപ്പാനിലെ ഓക്കിഗഹാര വനത്തിലെ മുന്നറിയിപ്പ് ബോർഡിലെ വാചകങ്ങളാണ്. എന്തിനായിരിക്കും ഇങ്ങനെ മുന്നറിയിപ്പ് നൽകുന്ന ബോർഡ് ഒരു വാനത്തിനുള്ളിൽ സ്ഥാപിച്ചത് എന്ന ചോദ്യം ആർക്കും തോന്നിയേക്കാം. ഒരുപാട് നിഗുഢതകൾ നിറഞ്ഞ മരണത്തിന്റെ ഗന്ധം പരക്കുന്ന കാട്, അതാണ് ഓക്കിഗഹാര.

ജപ്പാനിലെ പ്രസിദ്ധമായ മൗണ്ട് ഫുജിയുടെ വടക്കുവശം ഹോൺഷു ദ്വീപിലാണ് ഓക്കിഗഹാര വനം സ്ഥിതിചെയ്യുന്നത്. ഈ വനത്തിന് 1,000 വർഷത്തിലേറെ പഴക്കമുണ്ട്. 14 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഇടതൂർന്ന പ്രദേശമാണിത്. വർഷങ്ങൾക്കു മുൻപ് ഇതൊരു വിശുദ്ധ ഷിൻ്റോ വനമായിരുന്നു. കാലക്രമേണ, ഈ വനം പിശാചുക്കളുടെയും ദുരാത്മാക്കളുടെയും വിഹാര കേന്ദ്രമായെന്ന് പറയപ്പെടുന്നു , 'ആത്മഹത്യ വനം' ​​എന്ന വിളിപ്പേരുകൂടിയുണ്ട് ഈ വനത്തിന്. രണ്ടാം ലോകമഹായുദ്ധാനന്തരം, ജപ്പാനിൽ കടുത്ത സാമ്പത്തിക പോരാട്ടങ്ങളും സാംസ്കാരിക മാറ്റങ്ങളും നേരിട്ടപ്പോഴാണ് ആത്മഹത്യയുമായുള്ള വനത്തിന്റെ ബന്ധം ആരംഭിക്കുന്നത്. 1960- ന്റെ തുടക്കത്തിൽ ആത്മഹത്യാ കേന്ദ്രമെന്ന നിലയിൽ ഇവിടം കുപ്രസിദ്ധി നേടി. പതിയെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുവാനും തുടങ്ങി. 1950 മുതൽ, 500-ലധികം മൃതദേഹങ്ങൾ വന മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിവർഷം ശരാശരി 30-50 ആത്മഹത്യകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

1988 വരെയുള്ള കാലയളവിൽ, ഓരോ വർഷവും ഏകദേശം 30 ആത്മഹത്യകൾ അവിടെ നടന്നിരുന്നു. 1999-ൽ, 74 ആത്മഹത്യകളും, 2002-ൽ 78 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇത് ആ വർഷത്തിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു . അടുത്ത വർഷം 2003 ൽ ,105 മൃതദേഹങ്ങൾ കണ്ടെത്തി. ഓക്കിഗഹാരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇങ്ങനെ വനത്തിൽ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ മിക്കതും അഴുകിയതും, വന്യമൃഗങ്ങൾ ഭക്ഷിച്ചതോ ആയിരിക്കും. 2010-ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 54-ലും, ആത്മഹത്യ ശ്രമങ്ങൾ നടത്തിയവരുടെ എണ്ണം 200-നു മുകളിലാണ്. 2023-നും 2024 നുമിടയിൽ നൂറോളം ശവശരീരങ്ങൾ ഓക്കിഗഹാരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അസാധാരണമായി ഇവിടെനടക്കുന്ന മരണങ്ങൾക്ക് പിന്നിൽ നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഇവിടെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയുന്നത് മാർച്ചിലാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നത് തടയാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട് എങ്കിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് നാളിതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Summary

Aokigahara Forest, located at the base of Japan's Mount Fuji, is notoriously known as the "Suicide Forest" due to the tragic frequency of people traveling there to end their lives within its dense, silent depths. The area is characterized by unique volcanic soil that creates magnetic interference, often causing compasses to malfunction and fueling local legends about restless spirits and supernatural occurrences. To combat this grim reputation, local authorities have installed security cameras and empathetic signage throughout the woods, urging vulnerable visitors to seek help and remember the value of their lives.

Related Stories

No stories found.
Times Kerala
timeskerala.com