കാലിഫോർണിയ : കാലിഫോർണിയയിലെ പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് 19 വ്യാപന സാധ്യതയും പനി സീസണിൻ്റെ തുടക്കവുമാണ് തീരുമാനത്തിലേക്ക് നയിച്ചത്.
നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കും കാൻസർ രോഗികളടക്കമുള്ള വിഭാഗങ്ങളെ സംരക്ഷിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുമാണ് ഈ നിബന്ധനകളെന്ന് സൊനോമ ഹെൽത്ത് വകുപ്പ് വ്യക്തമാക്കി.
മാസ്‌ക് നിർബന്ധമാക്കിയതിനൊപ്പം കോവിഡ്-19, ഫ്ലൂ വാക്സിനുകൾ ആറുമാസം പ്രായം കഴിഞ്ഞ എല്ലാവരും എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, എക്സ് എഫ് ജി വകഭേദം അമേരിക്കയിൽ മൂന്ന് ശതമാനമായിരുന്നു. നാല് ആഴ്ചകളിൽ അത് 85% കേസുകൾക്ക് കാരണമായതായി കണ്ടെത്തിയിരുന്നു.