
വുഹാൻ: ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തകൻറെ തടവ് ശിക്ഷ വീണ്ടും വർധിപ്പിച്ച് കോടതി(COVID-19). 4 വർഷം കൂടിയാണ് മാധ്യമ പ്രവർത്തകനായ ഷാങ് ഷാൻ(42)ന്റെ തടവ് ശിക്ഷ വർധിപ്പിച്ചത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഇദ്ദേഹം വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
കോവിഡിൽ തിരക്കേറിയ ആശുപത്രികളും വിജനമായ തെരുവുകളും കാണിക്കുന്ന റിപ്പോർട്ടുകളും വീഡിയോ ദൃശ്യങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. ഇതേ തുടർന്ന് 2020 ഡിസംബറിലാണ് ഷാങ് ഷാനെ ജയിലിലടച്ചത്.
2024 മെയ് മാസത്തിൽ ഷാങ്ങിനെ മോചിപ്പിക്കുകയും ചെയ്തു. എന്നാൽ 3 മാസത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയിരുന്നു.