എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം! അറിയാം, ലോകത്ത് ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ള രാജ്യങ്ങളെ കുറിച്ച് |Countries with most active volcanoes

Countries with most active volcanoes
Published on

നമ്മുടെ ഭൂമിയിൽ അതിമനോഹരമായ ഒട്ടനവധി പ്രതിഭാസങ്ങൾ ഉണ്ട്. എന്നാൽ, ഒരേ സമയം ഭീകരവും വിസ്മയവുമായ പ്രതിഭാസങ്ങളിൽ ഒന്നാണ് അഗ്നിപർവ്വതങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത് പസഫിക് റിംഗ് ഓഫ് ഫയർ എന്ന അറിയപ്പെടുന്ന ഭൂകമ്പമേഖലയിലാണ്. ഇപ്പൊ പൊട്ടാണോ അതോ പിന്നെ പൊട്ടാണോ എന്ന മട്ടിൽ എപ്പോൾ വേണം എങ്കിലും തീ തുപ്പാവുന്ന നിലയിൽ സജീവമായ അഗ്നിപർവ്വതങ്ങൾ നിരവധിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ. (Countries with most active volcanoes)

അമേരിക്ക

ഒറ്റവാക്കിൽ അഗ്നിപർവ്വതങ്ങളുടെ തലസ്ഥാനം എന്ന് തന്നെ അമേരിക്കയെ വിശേഷിപ്പിക്കുവാൻ സാധിക്കും. ആകെയുള്ള സജീവ അഗ്നിപർവ്വതങ്ങളുടെ കണക്ക് എടുത്താൽ, ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് അമേരിക്ക. 170 സജീവ അഗ്നിപർവ്വതങ്ങളാണ് അമേരിക്കയിലുള്ളത്. ഇവയിൽ ഭൂരിഭാഗവും അലാസ്കയിലും ഹവായിയിലുമാണ് സ്ഥിതിചെയ്യുന്നത്. അലാസ്കയിൽ മാത്രം 130 സജീവ അഗ്നിപർവ്വതങ്ങളാണ് ഉള്ളത്. ഹവായിയിലെ കിലാവിയ, മൗന ലോവ എന്നിവയാണ് ഏറ്റവും പ്രധാനമായ അഗ്നിപർവ്വതങ്ങൾ.

ഇന്തോനേഷ്യ

ലോകത്തിൽ ഏറ്റവും കൂടുതൽ ചരിത്രപരമായ അഗ്നിപർവ്വത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 സജീവ അഗ്നിപർവ്വതങ്ങൾ ആണ് ഇവിടെയുള്ളത്. എണ്ണത്തിൽ അമേരിക്കയെക്കാൾ കുറവാണ് എങ്കിലും ഏറ്റവും കൂടുതൽ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങൾ ഇന്തോനേഷ്യക്ക് സ്വന്തമാണ്. പസഫിക് റിംഗ് ഓഫ് ഫയറിനടുത്തുള്ള ഇന്തോനേഷ്യയുടെ സ്ഥാനം മൂലമാണ് ഈ അഗ്നിപർവ്വത പ്രവർത്തനങ്ങൾ നിരന്തരമായി ഇവിടെ അരങ്ങേറുന്നത്.

റഷ്യ

റഷ്യയുടെ വിദൂര കിഴക്കൻ മേഖല അഗ്നിപർവ്വതങ്ങളുടെ ഒരു കേന്ദ്രമാണ്. റഷ്യയിൽ ഏകദേശം 120 സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളതായാണ് കണക്കുകൾ. കംചത്ക പെനിൻസുലയാണ് പ്രധാന കേന്ദ്രം. പസഫിക് റിംഗ് ഓഫ് ഫയർ പ്രദേശത്ത് സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ ഇവിടുത്തെ അഗ്നിപർവ്വതങ്ങൾ കൂടുതൽ സജീവമാണ്. റഷ്യയിലെ ഏറ്റവും പ്രശസ്തമായ അഗ്നിപർവ്വതങ്ങളിൽ ചിലത് കാംചത്ക ഉപദ്വീപിലാണ്, ക്ല്യൂചെവ്സ്കയ സോപ്ക, ഷിവേലുച്ച്, ടോൾബാച്ചിക് എന്നിവ ഇതിൽ പ്രധാനമാണ്.

ജപ്പാൻ

ഭൂചലനങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും പേരുകേട്ട രാജ്യമാണ് ജപ്പാൻ. പസഫിക് റിംഗ് ഓഫ് ഫയറിനോട് ചേർന്നുള്ള ജപ്പാനിൽ, ലോകത്തിലെ സജീവ അഗ്നിപർവ്വതങ്ങളുടെ 10% ത്തോളം ഇവിടെയാണ്. 111 സജീവ അഗ്നിപർവ്വതങ്ങളാണ് രാജ്യത്ത് ഉള്ളത്. പസഫിക് തീരത്തോട് അടുത്തുള്ള ദ്വീപുകളിലാണ് അഗ്നിപർവ്വതങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. മൗണ്ട് ഫുജി, മൗണ്ട് സകുറാജിമ, മൗണ്ട് അസോ എന്നിവയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സജീവ അഗ്നിപർവ്വതങ്ങൾ.

ചിലി

തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങൾ ഉള്ള മേഖലയാണ് ചിലി. ചിലിയിൽ ഏകദേശം 90 സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളതിനാൽ, ലോകത്തിലെ ഏറ്റവും അഗ്നിപർവ്വത സ്ഫോടനങ്ങളുള്ള രാജ്യങ്ങളിലൊന്നായി കണക്കാക്കുന്നു രാജ്യമാണ് ഇത്. രജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആൻഡീസ് പർവതനിരകളിലാണ് അഗ്നിപർവ്വതങ്ങൾ കൂടുതലായും സ്ഥിതിചെയ്യുന്നത്. മൗണ്ട് വില്ലാറിക്ക, മൗണ്ട് എൽലൈമ, മൗണ്ട് കാൽബുക്കോ എന്നിവയാണ് ഏറ്റവും പ്രശസ്തമായ സജീവ അഗ്നിപർവ്വതങ്ങൾ.

Summary: The United States leads the world with approximately 169 active volcanoes, primarily located in Alaska and Hawaii. However, Indonesia is the most volcanically volatile country, consistently registering the highest number of recent eruptions from major peaks like Mount Merapi. Completing the top three are Russia, Japan, and Chile, all of which lie along the geologically turbulent Pacific Ring of Fire.

Related Stories

No stories found.
Times Kerala
timeskerala.com