

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്ക് അടുത്ത ആഴ്ച ആദ്യം തന്നെ പ്രാബല്യത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ.പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചാണ് ട്രംപ്പിന്റെ ഈ നീക്കമെന്ന് വിദേശ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
ട്രംപിന്റെ മുസ്ലീം നിരോധനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നയമെന്നും പറയപ്പെടുന്നു. ട്രംപ് സർക്കാർ അധികാരമേറ്റെടുത്ത ആദ്യ ദിവസം ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്നാണ് പുതിയ നിയന്ത്രണങ്ങൾ ഉണ്ടായത്. വിദേശ പൗരന്മാരുടെ കർശനമായ സുരക്ഷാ അവലോകനം ഈ ഉത്തരവില നിർബന്ധമാക്കുന്നു.
കൂടാതെ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾപ്പെടുത്തും. അതുപോലെ മറ്റ് രാജ്യങ്ങളെയും ഈ പട്ടികയിൽ ചേർക്കാനും സാധ്യതയുണ്ട് .