കോൾഡ്‌പ്ലേ കൺസർട്ടിലെ ചുംബന വിവാദനം; ആന്‍ഡി ബൈർണിന് പിന്നാലെ ക്രിസ്റ്റിൻ കാബോട്ടും രാജിവച്ചു|Coldplay concert clip

Coldplay concert clip
Published on

കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ ക്യാമറക്കുരുക്കിൽപ്പെട്ട ആസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈർണിന്റെ രാജിക്ക് പിന്നാലെ ഒപ്പമുണ്ടായിരുന്ന ക്രിസ്റ്റിൻ കാബോട്ടും രാജിവച്ചു. ആസ്‌ട്രോണമർ കൊമ്പനി ബിബിസിക്ക് നൽകിയ പ്രസ്താവനയിലൂടെയാണ് ക്രിസ്റ്റിന്റെ രാജി വാർത്ത പുറത്തു വന്നത്. അമേരിക്കയിലെ ഡാറ്റ-ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിസ്ഥാനമാക്കിയുള്ള ടെക് സ്റ്റാർട്ടപ്പായ ആസ്ട്രോണമറിലെ ചീഫ് പീപ്പിൾ ഓഫീസറായിരുന്നു ക്രിസ്റ്റിൻ കാബറ്റ്. കാബറ്റിന്റെ രാജിക്ക് മുമ്പ് തന്നെ, കമ്പനിയുടെ മുൻ സിഇഒയായ ആൻഡി ബൈറൺ രാജി സമർപ്പിച്ചിരുന്നു. (Coldplay concert clip)

ജൂലൈ 16 ന്, ഇരുവരും അമേരിക്കൻ സംഗീത ബാൻഡായ കോൾഡ്പ്ലേയുടെ സംഗീത പരിപാടിക്കിടയിൽ ആസ്ട്രോണമർ കമ്പനിയുടെ സിഇഒയായിരുന്ന ആന്‍ഡി ബൈറണും എച്ച്ആര്‍ ജീവനക്കാരി ക്രിസ്റ്റിന്‍ കബോട്ടും അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. കോൾഡ്പ്ലേയുടെ സംഗീത പരിപാടിക്കിടയിൽ ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് പരിപാടി ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com