
പാരീസ്: ഫ്രാൻസിൽ വൻ അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും തീയിടുകയും ചെയ്തതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു(Riots in France). സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേതുടർന്ന് ഏകദേശം 200 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താതായി ഫ്രാൻസ് ആഭ്യന്തര മന്ത്രി അറിയിച്ചു.
പ്രതിഷേധക്കാരെ നേരിടാൻ പ്രദേശത്ത് 80,000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. അതേസമയം പ്രതിഷേധം ശക്തമായതോടെ റെന്നസിൽ പ്രതിഷേധക്കാർ ബസ്സിന് തീയിട്ടു. വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തീവണ്ടി ഗതാഗതവും തടസ്സപെട്ടു.
പ്രതിഷേധക്കാർ "ഒരു കലാപത്തിന്റെ അന്തരീക്ഷം" സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽ പറഞ്ഞു.