
കാഠ്മണ്ഡു : നേപ്പാളിൽ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടു(Nepal). നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാനാണ് ആഭ്യന്തര കലാപം നടന്നത്.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് കലാപം ആരംഭിച്ചത്. രാജഭരണ അനുകൂലികളും സുരക്ഷാ സേനയും തമ്മിലാണ് കലാപം നടന്നത്. കലാപത്തിൽ 2 പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കലാപത്തെ തുടർന്ന് മൂന്നു സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കലാപത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും കലാപകാരികൾ തീ വച്ച് നശിപ്പിച്ചതായാണ് വിവരം.