വാഷിംഗ്ടൺ: വിദേശ നിക്ഷേപകർക്കുള്ള 'ഇ.ബി -5' വിസയ്ക്ക് പകരം 'ഗോൾഡ് കാർഡ്" പദ്ധതി അവതരിപ്പിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Citizenship with Green Card). ഗോൾഡ് കാർഡിലൂടെ സമ്പന്നരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
യു.എസിൽ നിക്ഷേപത്തിന് താത്പര്യമുള്ള വിദേശികൾക്ക് സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് ഇത് വഴി ലഭിക്കും. 50 ലക്ഷം ഡോളറാണ് ഗോൾഡ് കാർഡ് സ്വന്തമാക്കാൻ നൽകേണ്ടത്. ഒപ്പം അമേരിക്കൻ പൗരത്വവും ലഭിക്കും. രണ്ട് ആഴ്ചയ്ക്കകം കാർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു.