

കെബ്ബി: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളിൽ അതിക്രമിച്ചു കയറിയ തോക്കുധാരികൾ 25 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. സുരക്ഷാ സേന കുട്ടികളാക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കെബ്ബി സംസ്ഥാനത്തെ മാഗ പട്ടണത്തിലെ ഗവൺമെൻ്റ് ഗേൾസ് കോംപ്രിഹെൻസീവ് സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം നടന്നത്.
മോട്ടോർ സൈക്കിളുകളിലെത്തിയ തോക്കുധാരികൾ ആസൂത്രിതമായി നടത്തിയ ആക്രമണത്തിൽ, അവർ പോലീസുമായി വെടിവെപ്പ് നടത്തുകയും മതിലുകൾ ചാടിക്കടന്ന് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഈ ആക്രമണത്തിനിടെ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കൊല്ലപ്പെട്ടു. പെൺകുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ വൈദി ഷൈബു നിർദേശം നൽകി.
നാല് വർഷത്തിനിടെ കെബ്ബി സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സ്കൂൾ തട്ടിക്കൊണ്ടുപോകലാണിത്. 2014-ൽ ചിബോക്കിൽ 276 പെൺകുട്ടികളെ ബോകോ ഹറാം തട്ടിക്കൊണ്ടുപോയയിരുന്നു. രാജ്യത്ത് ഉടനീളം 1,500-ൽ അധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയതിൻ്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ല. സംഭവത്തിൽ ആരും തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
Security forces in northwest Nigeria have intensified their search for 25 schoolgirls abducted by gunmen from the Government Girls Comprehensive Secondary School in Kebbi State. The attackers, who arrived on motorcycles in an early-morning raid, killed the school's vice principal during the operation .