ബംഗ്ലാദേശിൽ ചൈനീസ് വ്യോമസേന പരിശീലന വിമാനം തകർന്നുവീണു: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു; നിരവധി പേർക്ക് പരിക്ക്, വീഡിയോ | Chinese plane crash

അപകടസമയത്ത് വിദ്യാർത്ഥികൾ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Chinese plane crash
Published on

ബംഗ്ലാദേശ്: ചൈനീസ് വ്യോമസേനയുടെ പരിശീലന വിമാനമായ എഫ്-7 ബിജിഐ യുദ്ധവിമാനം ദിയാബാരിയിലെ മൈൽസ്റ്റോൺ കോളേജ് കാമ്പസിനുള്ളിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി(Chinese plane crash). അപകടത്തെ തുടർന്ന് വിമാനത്തിന് തീ പിടിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടസമയത്ത് വിദ്യാർത്ഥികൾ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചയ്ക്ക് 1:06 ന് പറന്നുയർന്ന വിമാനം കോളേജ് കാമ്പസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സ്ഥലത്ത് ബംഗ്ലാദേശ് ആർമി, ഫയർ സർവീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്തമായി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം എത്ര പേർക്ക് പരിക്കേറ്റെന്നോ ആളപായമുണ്ടെന്നോ വ്യക്തമായിട്ടില്ല. പൊള്ളലേറ്റവരെ ഓട്ടോ റിക്ഷയിലും വാനിലുമായി ആശുപതയിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com