ധാക്ക: ബംഗ്ലാദേശിൽ ചൈനീസ് നിർമ്മിത വ്യോമസേന പരിശീലന വിമാനമായ എഫ്-7 ബിജിഐ യുദ്ധവിമാനം തകർന്നു വീണു(plane crash). അപകടത്തിൽ രണ്ട് പേർ മരിച്ചു. കുട്ടികൾ ഉൾപ്പടെ 28 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇന്ന് ഉച്ചക്ക് 1:06 നാണ് വിമാനം ദിയാബാരിയിലെ മൈൽസ്റ്റോൺ കോളേജ് കാമ്പസിനുള്ളിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീ പിടിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ബംഗ്ലാദേശ് ആർമി, ഫയർ സർവീസ് തുടങ്ങിയവർ സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.