

ബീജിംഗ്: ചൈനയുടെ ( China) ഫാക്ടറി ഉത്പാദനവുംറീട്ടെയിൽ വിൽപ്പന വളർച്ചയും ഒരു വർഷത്തിലേറെയായി ഏറ്റവും ദുർബലമായ നിലയിൽ. ഇത് 19 ലക്ഷം കോടി ഡോളർ മൂല്യമുള്ള കയറ്റുമതിയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ വരുത്താൻ നയരൂപകർത്താക്കൾക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ആഭ്യന്തര ഡിമാൻഡിലെ കുറവും അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളുമാണ് നിലവിലെ വളർച്ചാ വെല്ലുവിളികൾക്ക് പിന്നിലെ പ്രധാന കാരണം.
ദേശീയ സ്ഥിതിവിവരക്കണക്ക് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബറിൽ വ്യാവസായിക ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.9% മാത്രമാണ് വളർന്നത്. 2024 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക നിരക്കാണിത്. സെപ്റ്റംബറിൽ ഇത് 6.5% ആയിരുന്നു. ഉപഭോഗത്തിന്റെ സൂചകമായ റീട്ടെയിൽ വിൽപ്പന കഴിഞ്ഞ മാസം 2.9% മാത്രമാണ് വർധിച്ചത്, ഇതും കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്.
സാമ്പത്തിക വളർച്ചയെ താങ്ങി നിർത്തിയിരുന്ന കയറ്റുമതിയുടെ കരുത്ത് ചൈനക്ക് അടുത്ത വർഷം നിലനിർത്താൻ കഴിയില്ല എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇത് ആഭ്യന്തര ഡിമാൻഡിനെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. വിതരണ-ആവശ്യകത അസന്തുലിതാവസ്ഥ പരിഹരിക്കുക, ഗാർഹിക ഉപഭോഗം വർദ്ധിപ്പിക്കുക, സർക്കാർ കടബാധ്യതകൾ പരിഹരിക്കുക തുടങ്ങിയ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത നയരൂപകർത്താക്കൾ സമ്മതിക്കുന്നുണ്ട്. ഘടനാപരമായ മാറ്റങ്ങൾ വേദനയുണ്ടാക്കുന്നതും രാഷ്ട്രീയ വെല്ലുവിളികൾ നിറഞ്ഞതുമാണെങ്കിലും, വിവരങ്ങൾ മോശമാകുന്തോറും പരിഷ്കാരങ്ങളുടെ ആവശ്യകത വർധിക്കുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
China's economy is under severe pressure as both factory output and retail sales recorded their weakest growth in over a year in October, highlighting twin challenges of low domestic demand and strains from the trade conflict with the US.